
തൃശൂർ : ക്ഷേത്ര ഭരണത്തിലും സംവിധാനങ്ങളിലും സർക്കാരിന്റെ കൈകടത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കാലഘട്ടത്തിൽ ദുരുദ്ദേശപരമായ ലക്ഷ്യങ്ങളോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും കഴിഞ്ഞ കുറെ വർഷങ്ങളായി തൃശൂർ പൂരം നടത്തിപ്പിന് നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി കുറ്റപ്പെടുത്തി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തറവാടക ഭീമമായി ഉയർത്തിയതും ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് തുടങ്ങി പൂരത്തിന്റെ ചടങ്ങുകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചതും ശത്രുതാപരമായ നിസഹകരണത്തിന് തെളിവാണ്. കേരളത്തിന്റെ സാംസ്‌കാരിക ബിംബങ്ങളിലെ ഉന്നതമായ തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനുമാണെന്ന് സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.