
തൃശൂർ : വയനാട് ദുരിത ബാധിതർക്കായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമാഹരിച്ച രണ്ടേകാൽ കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ 25 വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു പദ്ധതി. എന്നാൽ സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്, ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ, എം.എസ്.പ്രേംകുമാർ , ശരണ്യ മനോജ് , കെ.സത്യൻ, രാജ് കുമാർ , പാലമറ്റത്തു വിജയകുമാർ, ആർ.കെ.വി സന്തോഷ് എന്നിവർ ചേർന്ന് തുക കൈമാറി. ഓഗസ്റ്റ് 22 ന് നടത്തിയ കാരുണ്യയാത്രയിലൂടെയാണ് തുക സമാഹരിച്ചത്.