1

തൃശൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ഹരിത കെ.എസ്.ആർ.ടി.സി സമഗ്ര വികസനപ്രവർത്തനങ്ങൾ നടത്താനും ബാക്കിയുള്ള ആറ് ഡിപ്പോകളിൽ ഒറ്റത്തവണ ശുചീകരണ പ്രവർത്തനം നടത്തുന്നതിന്റെയും മുന്നൊരുക്ക പ്രവർത്തനം ചർച്ച ചെയ്യാനായി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ഡിപ്പോകളിൽ പ്രധാനമായും കണ്ടുവരുന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഗ്രീസ് കലർന്ന ജലം ഉൾപ്പെടെയുള്ള മാലിന്യം ശുചീകരിക്കുന്നതിന് മാലിന്യ സംസ്‌കരണ പ്ലാന്റ് പോലെയുള്ള സംവിധാനം നടപ്പിലാക്കാനും എയർ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ പോലുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനിച്ചു.