
തൃശൂര : സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച എഴുത്തുകാരനായിട്ടും അക്കാഡമി കെ.ജെ.ബേബിയെ അനുസ്മരിക്കാൻ ശ്രമിച്ചില്ലെന്ന് സാമൂഹ്യ പ്രവർത്തകൻ സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അർണോസ് പാതിരി അക്കാഡമിയും അർണോസ് ഫോറവും സംയുക്തമായി നടത്തിയ കെ.ജെ.ബേബി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ജോർജ് തേനാടിക്കുളം രചിച്ച 'പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം' എന്ന ഗ്രന്ഥത്തെ കുറിച്ച് എഴുത്തുകാരൻ ഡോ.ജെ.ജെ.പള്ളത്ത് സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഡോ.ജോർജ് അലക്‌സ്, എം.കെ.രാമദാസ്, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഫാ.തോമസ് ചമതയിൽ, ഫാ.ബേബി ചാലിൽ, ബാബു നെല്ലിക്കൽ, ഡേവിസ് കണ്ണമ്പുഴ, ജോൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വയനാട്ടിലെ തുടിയിൽ നിന്നുള്ള കലാകാരന്മാർ നാടൻപാട്ടും അവതരിപ്പിച്ചു.