
കൊടകര: മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികൾ കൊടകര പൊലീസിന്റെ പിടിയിൽ. തമിഴ്‌നാട് തൂത്തുക്കൂടി തിരുച്ചെന്ദൂർ കൊവിൽപാളയം മുരുകന്റെ മകൾ ഗായത്രി (27), മണികണ്ഠന്റെ മകൾ അഞ്ജു (19) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ.പി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. മറ്റത്തൂർ സ്വദേശി റൂബിയുടെ 21,500 രൂപ അടങ്ങിയ പേഴ്‌സ് മോഷണം പോയ പരാതിയിലായിരുന്നു പൊലീസ് നടപടി. കുന്നംകുളം, തൃശൂർ ഈസ്റ്റ്, പേരാമംഗലം, കൊടുവള്ളി, കോട്ടയം ഈസ്റ്റ്, തിരുവല്ല, നോർത്തുപറവൂർ എന്നിവിടങ്ങളിൽ ഇവർക്കെതിരെ മോഷണ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.