kalolsavam
1

അന്തിക്കാട്: അന്തിക്കാട് ഹൈസ്‌കൂളിൽ നടന്നുവന്ന തൃശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജീനാ നന്ദൻ അദ്ധ്യക്ഷയായി. ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് വി ശിഷ്ടാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.എസ്.സുജിത്ത്, അബ്ദുൾ ജലീൽ എടയാടി, സെൽജി ഷാജു, പി.ജെ. ബിജു, ജോഷി കൊള്ളന്നൂർ, മിനി ആന്റോ തുടങ്ങിയവർ സംസാരിച്ചു.