elivettad
1

കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിൽ സഞ്ചരപാത നിർമ്മിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്ന് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി സമര പ്രഖ്യാപന കൺവെൻഷൻ. സി.ഐ ഓഫീസ് സിഗ്നൽ ജംഗ്ഷനിലെ സഞ്ചാര പാത നിലനിറുത്തുകയോ പുതിയത് സ്ഥാപിക്കുകയോ വേണം. സഞ്ചാരപാത നിർമ്മിക്കാതെയുള്ള നിർമ്മാണ പ്രവർത്തനം തുടങ്ങിയാൽ തടയും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക പ്രവർത്തകരും അണിനിരന്ന സമരപ്രഖ്യാപന കൺവെൻഷനിൽ നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളും പങ്കെടുത്തു. യോഗം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാൻ ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സർവകക്ഷി നേതാക്കളായ സി.സി. വിപിൻചന്ദ്രൻ, ടി.പി. പ്രഭേഷ്, അഡ്വ. വി.എം. മൊഹിയുദ്ദീൻ, വേണു വെണ്ണറ, ഷെഫീഖ് മണപ്പുറത്ത്, അഡ്വ. അരുൺ മേനോൻ, സുമേഷ്, പരമേശ്വരൻകുട്ടി, ധന്യ ഷൈൻ, ശാലിനി വെങ്കിടേഷ്, വത്സല, വി.ജി. പ്രഥമകുമാർ, പി.കെ. സത്യശീലൻ, പി.ജി. നൈജീ, കെ.സി. ജയൻ, പി. സുരേഷ്, ടി.എസ്. ഷാജി എന്നിവർ സംസാരിച്ചു.