
തൃശൂർ: നൂറ്റാണ്ടുകളായി നടന്നു വരുന്ന ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനം കൂടിയായ ഏകാദശി ദിവസത്തെ ഉദയാസ്തമനപൂജ ദുരുദ്ദേശപരമായി സുതാര്യതയില്ലാത്ത നടപടികളിലൂടെ ഉപേക്ഷിക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമിതി യോഗം പ്രതിഷേധിച്ചു. ഭക്തജനങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസങ്ങളെ ചോദ്യം ചെയ്ത് ആശയകുഴപ്പങ്ങൾ സൃഷ്ടിച്ച് പ്രതിസന്ധികളെ വിളിച്ചു വരുത്തുന്നതുമായ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ജില്ലാ സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. സതീശ് ചന്ദ്രൻ, സെക്രട്ടറി രമേഷ് വാരിയർ ,മധ്യമേഖല സെക്രട്ടറി പി.ആർ ഉണ്ണി, താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വേണാട് വാസുദേവൻ, പി.ആർ നാരായണൻ, കല്യാണകൃഷ്ണൻ എന്നിവർ സംസാരിച്ചു.