ഏങ്ങണ്ടിയൂർ: ഭാരതീയ വിദ്യാനികേതൻ 24-ാമത് ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. രണ്ട് ദിവസങ്ങളിലായി ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലാണ് കലോത്സവം. നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ബീന ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുബ്രു പുല്ലൂട്ടിൽ അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദീനദയാൽ ട്രസ്റ്റ് ചെയർമാനും സ്‌കൂൾ മാനേജരുമായ കെ.കെ. രാജൻ, ദീനദയാൽ സെക്രട്ടറി ഐ.എ. മോഹനൻ, ബാബുരാജൻ കാക്കനാട്ട്, ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.വി. വിനോദ്, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, ക്ഷേമസമിതി പ്രസിഡന്റ് എ.വി. ശരൺ, മാതൃഭാരതി പ്രസിഡന്റ് രാധിക രാജേഷ്, പ്രിൻസിപ്പൽ സി. ബിന്ദു, എൻ.ആർ. സ്മിത എന്നിവർ സംസാരിച്ചു. ശേഷം ഹിന്ദോളം, മോഹനം, കല്ല്യാണി, മൽഹാർ, ആരഭി, ശ്രീരാഗം, ഭൈരവി, കേദാരം എന്നീ വേദികളിലായി മത്സരാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. 94 ഇനങ്ങളിൽ എട്ട് വേദികളിലായാണ് മത്സരങ്ങൾ.