
തൃശൂർ: രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നതിനു പകരം ശാസ്ത്രബോധവും യുക്തിചിന്തയുമില്ലാത്ത തലമുറയെ വാർത്തെടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ. സി. പി. ഐ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്, സി. പി. ഐ ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. ടി. ആർ രമേഷ് കുമാർ, പി. ബാലചന്ദ്രൻ എം. എൽ. എ തുടങ്ങിയവർ സംസാരിച്ചു.