തൃശൂർ : സംസ്ഥാന ജൂനിയർ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് 24 മുതൽ 27 വരെ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിക്കും. സമ്മാനദാനം സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ നിർവഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, സംസ്ഥാന ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.വിനീഷ്, മുജീബ് റഹ്മാൻ, ജി.ബിബിൻ തുടങ്ങിയവർ പങ്കെടുക്കും. 14 ജില്ലയിൽ നിന്നായി 700 കായികതാരങ്ങൾ മത്സരിക്കും. പാട്‌നയിൽ നടക്കുന്ന ജൂനിയർ നാഷണൽ കേരള ടീമിലേക്കും സീനിയർ നാഷണൽ ചാമ്പ്യഷിപ്പിലേക്കുമുള്ള കായിക താരങ്ങളെ ഇവിടെ നിന്നും തെരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ എം.എൻ. നാരായണൻകുട്ടി , അഖിൽ അനിരുദ്ധൻ, സീന ജോസ്, ഫ്രഡിൻ ജോസ് കുറ്റിക്കാടൻ,കെ. എ.മെറിൻ എന്നിവർ പങ്കെടുത്തു.