photo

തൃശൂർ : ജില്ലാ യോഗാസന മത്സരം നാളെ രാവിലെ 9 മുതൽ വിവേകോദയം ബോയ്‌സ് ഹയർ സെക്കഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗാസന മത്സരം ഉദ്ഘാടനം ചെയ്യും. യോഗാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജിത്ത് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. എം.രവീന്ദ്രനാഥൻ മുഖ്യാതിഥിയായിരിക്കും. 16 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ അമ്പതോളം വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 800 ഓളം പേർ പങ്കെടുക്കും. വൈകിട്ട് നാലിന് സമ്മാനദാനം പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സജിത്ത് നമ്പൂതിരി, ബാലകൃഷ്ണൻ പള്ളത്ത്, എൻ.വി.ഇന്ദു, വിദ്യാഗോപിനാഥ്, എ.എൻ.സന്ദീപ് എന്നിവർ പങ്കെടുത്തു.