photo

തൃശൂർ: കെട്ടിട നിർമ്മാണ രംഗത്ത് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എൻജിനീയർമാരുടെയും സൂപ്പർ വൈസർ മാരുടെയും സംഘടനയായ ലെൻസ്‌ഫെഡിന്റെ (ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) ജില്ലാ കൺവെൻഷൻ 25 ന് പട്ടിക്കാട് ഡ്രീംസിറ്റി കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ പത്തിന് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി പഞ്ചായത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ മുഖ്യാഥിതി ആയിരിക്കും. ജില്ലാ പ്രസിഡന്റ് ഒ.വി.ജയചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ, ടി.സി. നിമൽ, പോൾ ജോർജ്, സുഹാസ് ഡി. കോലഴി എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഒ.വി.ജയചന്ദ്രൻ, നിമൽ.ടി.സി, വി.യു.സുമേഷ് , പി.എ.സോമസുന്ദരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.