അന്തിക്കാട് : നാലു ദിവസങ്ങളിലായി അന്തിക്കാടും പുത്തൻപീടികയിലുമായി നടന്ന തൃശൂർ വെസ്റ്റ് സബ്ജില്ലാ കലോത്സവത്തിന് ഉജ്ജ്വല സമാപനം. കലോത്സവ കിരീടം തുടർച്ചയായ പത്താം വർഷവും കണ്ടശ്ശാംകടവ് എസ്.എച്ച്. ഒഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ സ്വന്തമാക്കി. നാലു ദിവസം നീണ്ട കലാമാമാങ്കത്തിനൊടുവിൽ 246 പോയിന്റ് നേടി ഹൈസ്‌കൂൾ വിഭാഗവും മുഴുവൻ പോയിന്റും നേടി യു.പി വിഭാഗവും ഒന്നാം സ്ഥാനം നേടി.