
തൃശൂർ: ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസ് (ആക്ട്‌സ്) സംഘടനയുടെ രജത ജൂബിലി ആഘോഷം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ തലമുറകൾക്ക് മാതൃതയാക്കാവുന്ന സേവന സന്നദ്ധ സംഘടനയാണ് ആക്ട്‌സെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കും റോഡ് സുരക്ഷാ ബോധവത്കരണത്തിനും തുടക്കമായി.
മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ.ഇബ്രാഹിം ഫലാഹി, പോട്ടോർ ശക്തിബോധി ഗുരുകുലം ട്രസ്റ്റ് ചെയർമാൻ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങിയവർ പ്രസംഗിച്ചു.