കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന് കീഴിൽ ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ വടക്കൻ മേഖലാ യൂണിറ്റ് രൂപീകരണം നടന്നു. യോഗം കൗൺസിലറും യൂണിയൻ കൺവീനറുമായ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഈസ്റ്റ് ശാഖയിൽ നടന്ന യോഗത്തിൽ കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. പെൻഷനേഴ്‌സ് കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഉമേശ്വരൻ പുന്നരുത്തി മുഖ്യപ്രഭാഷണവും കേന്ദ്രസമിതി സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ സംഘടനാ സന്ദേശവും നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ, ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ, സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.