തൃശൂർ : എൻ.സി.സി ദിനാചരണത്തിന് തുടക്കമായി.24 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ അയന്തോൾ അമർജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാതല ഉദ്ഘാടനം 24 കേരള ബറ്റാലിയൻ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് കേണൽ എം.ടി ബ്രിജേഷ് അമർ ജവാൻ മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വൺ കേരള ആർ ആൻഡ് വി കമാന്റിംഗ് ഓഫീസർ കേണൽ തോമസ് എം. തോമസ് മുഖ്യാതിഥിയായി. അസോസിയേറ്റ്ഡ്എൻ.സി.സി ഓഫീസർ മേജർ പി.ജെ.സ്റ്റൈജു അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ ശരത് ചന്ദ്രൻ ,സുബേദാർ മേജർ ബിജോയ് റായ് , രാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ രക്തദാനക്യാമ്പുകൾ അഗതിമന്ദിര സന്ദർശനം, ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം കലാപരിപാടികൾ, പുഴകളും ബീച്ചുകളും വൃത്തിയാക്കൽ, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.