പുന്നംപറമ്പ് : അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വാഴാനി കാക്കിനിക്കാട് ട്രൈബൽ ഉന്നതിയിൽ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് തുടക്കം. 431 മീറ്റർ കോമ്പൗണ്ട് ഫെൻസിംഗ്, ശോചനീയാവസ്ഥയിലുള്ള റോഡ് ഇന്റർലോക്ക് കട്ട വിരിക്കൽ, 175 മീറ്റർ കാന നിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, പുതിയ കമ്യൂണിറ്റി ഹാളും കുട്ടികൾക്ക് പഠിക്കുന്നതിനായി പഠനമുറിയും നിർമ്മാണം, വീടുകളിലേക്ക് പോത്തുകുട്ടികളുടെ വിതരണം, ഫർണീച്ചറുകളുടെ വിതരണം എന്നിവയാണ് ഒരു കോടി രൂപയുടെ പദ്ധതി. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് പദ്ധതി നിർവഹണം. നിർമ്മാണ പ്രവൃത്തികൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെക്കുംകരപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ അദ്ധ്യക്ഷനായി. കെ.വി.നഫീസ , ഹെറാൾഡ് ജോൺ,ഇ.ഉമാലക്ഷ്മി,എം.കെ ശ്രീജ,പി.ആർ രാധാകൃഷ്ണൻ, വി.സി സജീന്ദ്രൻ,എ.ആർ കൃഷ്ണൻകുട്ടി, ഊര് മൂപ്പൻ അനിലൻ, വിനോദ്, എം. സതീദേവി,ഷൈനി ജെയ്ക്കബ്ബ്, സവിത.പി.ജോ യ് സംസാരിച്ചു.

വികസന പ്രവൃത്തികൾക്ക് തുടക്കം.