cpi
1

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളികളും കർഷകരും. കർഷക വിരുദ്ധ നിയമഭേദഗതികളും ലേബർ കോഡും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കർഷകരും പണിമുടക്കിയതിന്റെ നാലാം വാർഷികദിനമായ 26ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രേഡ് യൂണിയൻ, കർഷക, കർഷകത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് തൊഴിലാളി കർഷക സംയുക്ത മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. രാവിലെ 10ന് സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്ന് മാർച്ചും ആരംഭിക്കും. ജീവനോപാധികൾ സംരക്ഷിക്കണം, കുത്തകവത്കരണം അവസാനിപ്പിക്കണം, മിനിമം വേതനം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പുവരുത്തുക തുടങ്ങി 15 ഇന ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം.