വെള്ളാങ്ങല്ലൂർ : മൃഗ സംരക്ഷണ വകുപ്പ് കോണത്തുകുന്ന് ക്ഷീര സഹകരണ സംഘത്തിൽ നടപ്പാക്കുന്ന ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി നിർവഹിച്ചു. കോണത്തുകുന്ന് ക്ഷീര സംഘം പ്രസിഡന്റ് ടി.എൻ. സത്യൻ അദ്ധ്യക്ഷനായി. സിന്ധു ബാബു, ഡോ. ഷിബു, ഡോ. പ്രശാന്ത്, ജയരാജ് അപ്പാട്ട്, ജയിംസ് എന്നിവർ സംസാരിച്ചു.