ഗുരുവായൂർ: ചെറു ധാന്യങ്ങളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും രുചികളും പരിചയപ്പെടുത്തുന്നതിനായി ഗുരുവായൂരിൽ മില്ലറ്റ് മേള സംഘടിപ്പിക്കുന്നു. 30, ഡിസംബർ 1 തീയതികളിൽ ടൗൺ ഹാളിലെ സെക്കുലർ, ഫ്രീഡം ഹാളുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 7.30 വരെയാണ് മേള. കോയമ്പത്തൂർ, അട്ടപ്പാടി, ബംഗളുരു എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചെറു ധാന്യങ്ങളും, മൂല്യ വർദ്ധിത ഉത്പന്നങ്ങളും, ഓർഗാനിക് ഉത്പന്നങ്ങളും മേളയിലുണ്ടാകും. മേളയോടനുബന്ധിച്ച് സോളാർ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. സംഘാടകരായ എ.എൻ. ജോസഫ്, ബിജു ലാസർ, ഷൈല മൊയ്തു, വി.എം. നസീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.