പാവറട്ടി : തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യം ഉയർത്തി, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നയിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ മുല്ലശ്ശേരി മേഖല സംഘാടക സമിതി രൂപീകരണ യോഗവും വിദ്യാഭ്യാസ സെമിനാറും നടന്നു. സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി മേഖല സെക്രട്ടറി എം.എസ്. രതി അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എൽ. ജോഷി, രാജേഷ്, അതുൽ, ജോൺ, ഫഹമിത എന്നിവർ സംസാരിച്ചു. ലഘുലേഖ എളവള്ളി പഞ്ചായത്ത് മെമ്പർ പി. എം. അബുവിനു നൽകി പ്രകാശനം ചെയ്തു.
26 ന് ഉച്ചക്ക് 2 മണിക്ക് പുവ്വത്തൂർ ബസ്സ് സ്റ്റാന്റിൽ ജാഥക്ക് സ്വീകരണം നൽകും.