
തൃശൂർ : മൂക്കുതല പന്താവൂർ മനക്കൽ പി.എസ്.നാരായണൻ (78) നിര്യാതനായി. തൃശൂർ കേരളവർമ്മ കോളേജിലെ റിട്ട. പ്രിൻസിപ്പാളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശൂർ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, സമ്പൂർണ സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ, എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നളിനി. മക്കൾ: രൻജിത്ത് ( ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്‌സ് തിരുവനന്തപുരം), സജിത്ത് (ഒട്ടേര ഹോട്ടൽ, ബാംഗ്‌ളൂർ). മരുമക്കൾ: നവനീത (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്), പ്രിയ. കുന്നംകുളം കാണിപ്പയ്യൂരുള്ള സഹോദരന്റെ വീട്ടിൽ പൊതു ദർശനം. സംസ്‌കാരം ഇന്ന് മൂന്നിന് ചങ്ങരംകുളം മൂക്കുതലയിലെ തറവാട്ടുവളപ്പിൽ.