
തളിക്കുളം : തളിക്കുളത്തെ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണം മോഷണം പോയ കേസിൽ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തളിക്കുളം അറക്ക വീട്ടിൽ ഷിഹാബുദ്ദീന്റെ ഭാര്യ ഫൗസിയ (35)യെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആഭരണം പണയംവച്ച സ്ഥാപനത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ: രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ: എബിൻ, ഗ്രേഡ് എസ്.ഐ: റംല, സി.പി.ഒ: സനില എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.