തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിന്റെ പ്രചരണ രംഗത്ത് നിന്ന് രാധകൃഷ്ണൻ വിട്ടു നിൽക്കുന്നുവെന്ന തരത്തിൽ പ്രചരണത്തിന്റെ അവസാന നാളുകളിൽ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായി പ്രദീപിന്റെ വിജയം. ചേലക്കരയിൽ എൽ.ഡി.എഫ് വിജയം രാധാകൃഷ്ണന്റെയും വിജയമായി മാറി. രാധാകൃഷ്ണന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 5073 ഭൂരിപക്ഷം 12201 ലേക്ക് ഉയർന്നിരുന്നു. കൊട്ടിക്കലാശത്തിൽ തുറന്ന ജീപ്പിൽ പ്രവർത്തകർക്ക് ആവേശം പകർന്ന് യു.ആർ.പ്രദീപിനൊപ്പം പൂർണ സമയം കെ.രാധകൃഷ്ണൻ പങ്കെടുത്തു.
കള്ള പ്രചരണങ്ങൾക്കുള്ള മറുപടി
കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ചേലക്കരയിലെ വിജയമെന്ന് കെ.രാധകൃഷ്ണൻ എം.പി. മൂന്നാം വട്ടവും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം കൈവരിക്കാൻ എൽ.ഡി.എഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രതീക്ഷിച്ചിരുന്നത് പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അത് മറികടക്കാൻ സാധിച്ചു.