aarchari

കൈപ്പറമ്പ് : ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് കൈപ്പറമ്പ് ആർട്ടിമിസ് അക്കാഡമിയിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് സി.ജെ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ല സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ സി.വി.കുര്യാക്കോസ് മുഖ്യാതിഥിയായി. ആർച്ചറി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ്, എം.ആർ.സന്തോഷ്, ഡോ.ഇ.ബി.ബിനോയ്, അബി ജോൺസൺ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് 25ന് സമാപിക്കും.