 
കൊമ്പൊടിഞ്ഞാമാക്കൽ: കൊമ്പൊടിഞ്ഞാമാക്കൽ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പി.ഐ. ജോബി അദ്ധ്യക്ഷനായി. തോംസൺ ഗ്രൂപ്പ് എം.ഡി : പി.ടി. ഡേവിസ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, മിനി പോളി, രേഖ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വി.ആർ. ഡിങ്കൻ ക്യാമ്പ് വിശദീകരണം നടത്തി. ടി.പി. സജീവ്, എൻ.എ. ഇഗ്‌നേഷ്യസ് എന്നിവർ നേതൃത്വം നൽകി .