udgadanam

കൊടകര : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എസ്.ടി.എ ചാലക്കുടി ഉപജില്ലാ വാർഷിക സമ്മേളനം ആവശ്യപെട്ടു. ഗവ. എൽ.പി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എൽ.മാഗി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് വി.ബി.സിന്ധു അദ്ധ്യക്ഷയായി. സംസ്ഥാന കമ്മറ്റി അംഗം ഡോ.പി.സി.സിജി, എം.എ.സതി, ഷീല കൃഷ്ണൻ, കെ.സി.സാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : വി.ബി.സിന്ധു (പ്രസിഡന്റ്), കെ.എൻ.വിവേക് (സെക്രട്ടറി), എം.ജി.സംഗീത (ട്രഷറർ).