മാള: മാള പഞ്ചായത്ത് കേരളോത്സവം ഇന്നുമുതൽ ഡിസംബർ എട്ടുവരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് രാവിലെ 9ന് കേരളോത്സവം വിളംബര റാലി അഷ്ടമിച്ചിറ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. 10ന് അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ അദ്ധ്യക്ഷനാകും. നബീസത് ജലീൽ, ജയ ബിജു, എം.യു. ബിനിൽ, പ്രീജ സലിം, ബിജു മാടപ്പള്ളി, ജിയോ ജോർജ് കൊടിയൻ, സാബു പോൾ, നിതാ ജോഷി, സിന്ധു അശോകൻ, ലിസി സേവിയർ, യദുകൃഷ്ണൻ, കെ.വി. രഘു, ജോർജ് നെല്ലിശ്ശേരി, അമ്പിളി സജീവ്, ഉഷ ബാലൻ, ഷീന ബിജുകുമാർ, സോണി സി. ഹരിബാൽ എന്നിവർ പ്രസംഗിക്കും.