
കുന്നംകുളം: പെരുമ്പിലാവ് കരിക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പെരുമ്പിലാവ് പരുവക്കുന്ന് സ്വദേശി ഹിലാൽ, കരിക്കാട് സ്വദേശി രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കരിക്കാട് സെന്റ് ജോർജ് പള്ളിക്ക് മുമ്പിലാണ് അപകടം. പള്ളി സെക്രട്ടറിയായ രാജൻ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തിരിയുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കും പെരുമ്പിലാവ് ഭാഗത്തുനിന്ന് ചിറക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടലിലെ ഫുഡ് ഡെലിവറി ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കുന്നംകുളം മലങ്കര ആശുപത്രിയിലെ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു
.