
കുന്നംകുളം: നഗരസഭ കേരളോത്സവം നവം. 28 മുതൽ ഡിസം.15 വരെ വിവിധ വേദികളിലായി നടക്കും. സംഘാടക സമിതി യോഗം വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യുവജനോത്സവം, കേരളോത്സവം ഇനങ്ങളിലായി കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കും. അപേക്ഷാഫോം നഗരസഭ ഓഫീസിൽ ലഭിക്കും. നവം. 26 വരെ അപേക്ഷ നൽകാം. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, പ്രിയ സജീഷ്, സൂപ്രണ്ട് അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ചെയർമാനും സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഷെബീർ വർക്കിംഗ് ചെയർമാനും നഗരസഭ സെക്രട്ടറി കൺവീനറുമായുള്ള സംഘാടക സമിതിയും രൂപീകരിച്ചു.