തൃശൂർ: ആഹ്‌ളാദ പ്രകടനത്തിനിടെ രമ്യ ഹരിദാസിനെ കൂകി എൽ.ഡി.എഫ് പ്രവർത്തകർ. വോട്ടെണ്ണലിന് ശേഷം ചെറുതുരുത്തി ഗവ.ഹയർ സെക്കഡറി സ്‌കൂളിൽനിന്ന് കാറിൽ പുറത്തേക്ക് വന്നപ്പോഴാണ് എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കൂകു പരിഹസിച്ചത്. നേതാക്കൾ ഇത് വിലക്കിയെങ്കിലും പ്രവർത്തകർ കൂകൽ തുടർന്നു. ഇതോടെ പൊലീസ് എത്തി രംഗം ശാന്തമാക്കി.