udgadanam

വേലൂപ്പാടം :ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് വേലുപ്പാടം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി .കെ സദാശിവൻ, പഞ്ചായത്ത് അംഗങ്ങളായ കലാപ്രിയ സുരേഷ്, ഷീല ശിവരാമൻ, സ്‌കൂൾ മാനേജർ ഫാ. ആന്റണി ചെറയത്ത്, പി.ടി.എ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി, എം.പി.ടി. എ പ്രസിഡന്റ് സബിയ യൂസഫ്, പ്രിൻസിപ്പൽ കിൻസ് മോൾ, പ്രധാനദ്ധ്യാപകൻ ജോഫി സി. മഞ്ഞളി, സ്റ്റാഫ് സെക്രട്ടറി ജി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.