തൃശൂർ : ചേലക്കരയിൽ വിജയം കൈവരിച്ച യു.ആർ.പ്രദീപിനെ അനുമോദിക്കാൻ എൽ.ഡി.എഫിന്റെ വൻ നിര തന്നെയെത്തി. മന്ത്രി കെ.രാജൻ, കെ.രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾ കാദർ, അഡ്വ.സി.ടി.ജോഫി, എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ തുടങ്ങി നിരവധി പേരെത്തി അനുമോദിച്ചു.