കൊടുങ്ങല്ലൂർ : ഐ.ആർ. കൃഷ്ണൻ മേത്തലയുടെ സ്മരണാർത്ഥം നൽകുന്ന ഒൻപതാമത് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധപ്പെടുത്തിയ നോവലാണ് ഇത്തവണ പുരസ്കാരത്തിനു പരിഗണിക്കുന്നത്. 15001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിന്റെ മൂന്നു കോപ്പികൾ 2025 ജനുവരി 15 നകം ടി.കെ. ഗംഗാധരൻ, സെക്രട്ടറി, ഐ.ആർ. കൃഷ്ണൻ മേത്തല ഫൗണ്ടേഷൻ, തൈത്തറ ഹൗസ്, ഉഴവത്തുകടവ്, വയലാർ പി.ഒ, കൊടുങ്ങല്ലൂർ, തൃശൂർ, പിൻ: 680664 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 9745259619.