ചെറുതുരുത്തി: ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന 'നിരുഹം 2024' ദേശീയ സെമിനാറിന് ഇന്ന് തുടക്കം. രാവിലെ 9.30ന് കെ.യു.എച്ച്.എസ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. സി. സി.ആർ.എ.എസ് ഡയറക്ടർ ജനറൽ ഡോ. രബി നാരായൺ ആചാര്യ അദ്ധ്യക്ഷത വഹിക്കും. വസ്തിയെ സംബന്ധിച്ച വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യുമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ സെമിനാറിൽ പങ്കെടുക്കുമെന്നും സ്ഥാപന മേധാവി ഡോ. ഡി. സുധാകർ, ഡോ. സദേശ്. എൻ. ഗൈധാനി, ഡോ. വി. സി. ദീപ്, ഡോ. പി. എസ്. അശ്വനി, ഷിയോ പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു