ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടന്നുവന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം സമാപിച്ചു. 523 പോയിന്റോടെ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ നന്തിക്കര ഓവറാൾ കിരീടം കരസ്ഥമാക്കി. 478 പോയിന്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ ഏങ്ങണ്ടിയൂരിനാണ് രണ്ടാം സ്ഥാനം. സമാപന ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. ആർ. അനീഷ്, കെ.കെ. രാജൻ, സി. രാകേഷ്, ദിവ്യ ഷാജി, സി. ബിന്ദു, ടി.ആർ. വിജയം, എം.വി. വിനോദ് എന്നിവർ സംസാരിച്ചു. ശിശു വിഭാഗത്തിൽ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക്ക് സ്‌കൂൾ 80 പോയിന്റോടെ ഒന്നാം സ്ഥാനവും 78 പോയിന്റോടെ ഹരിശ്രീ വിദ്യാനികേതൻ തിരുവില്വാമല രണ്ടാം സ്ഥാനവും നേടി. ബാലവിഭാഗത്തിൽ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക്ക് സ്‌കൂൾ ഒന്നാം സ്ഥാനവും സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ കൊടകര രണ്ടാം സ്ഥാനവും നേടി. കിഷോർ വിഭാഗത്തിൽ ശ്രീരാമ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ ഏങ്ങണ്ടിയൂർ രണ്ടാം സ്ഥാനം നേടി.