തൃശൂർ: കേരള സെക്യൂരിറ്റി എംപ്‌ളോയീസ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കൺവൻഷൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി തൊഴിലാളിലാളികൾക്കും ജീവനക്കാർക്കും മിനിമം വേതനം ഉറപ്പു വരുത്തണമെന്നും ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കണമെന്നും തൊഴിൽ സമയം എട്ടു മണിക്കൂറാക്കണമെന്നും കേരള സെക്യൂരിറ്റി എംപ്‌ളോയീസ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പി.ഡി. റെജി അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ഹനീഫ, സുരേന്ദ്രൻ തമ്പി , അഡ്വ എം.ഇ.എൽദോ എന്നിവർ പ്രസംഗിച്ചു. ഡിസംബർ 17ന് ജില്ലയിൽ സമാപിക്കുന്ന ടി.ജെ. ആഞ്ചലോസ് നയിക്കുന്ന വടക്കൻ മേഖലാ ജാഥ വിജയിപ്പിക്കാനും ജനുവരി 17 ന് ലക്ഷം പേരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ തൊഴിലാളികളെ പങ്കെടുപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.