കൊടകര : എസ്.എൻ.ഡി.പി യോഗം വാസുപുരം ശാഖയുടെ കുടുംബയോഗം യോഗം ഡയറക്ടർ എം. ബി മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുരേഷ് പോണോളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സൂര്യ ഗോപകുമാർ, യോഗം കൗൺസിലർ പ്രഭൻ മുണ്ടക്കൽ, ദിവാകരൻ തെക്കോട്ട്, ഗിൻഷ വിജി എന്നിവർ പ്രസംഗിച്ചു.