udgadanam
ബാലകലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലത ചന്ദ്രന്‍, അംഗന്‍വാടി വിദ്യാര്‍ത്ഥി ഹന്ന റോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിലെ 29 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ബാല കലോത്സവം നന്തിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജവഹർ അങ്കണവാടി വിദ്യാർത്ഥി ഹന്ന റോസ് എന്നിവർ ഉദ്ഘാടനം ചെയ്തു. പുഞ്ചിരി മത്സരം, ആക്ഷൻ സോഗ്്, നിറം കൊടുക്കൽ, ഫാൻസി ഡ്രസ്, കുട്ടയിലാക്കൽ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ജവഹർ അംഗൻവാടി ഓവറോൾ ജേതാക്കളായി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി .എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കാർത്തിക ജയൻ, ബീന സുരേന്ദ്രൻ, സമീന തോമസ്, എം .കെ അശോകൻ, ഷൈനി ശ്രീനിവാസൻ, സുനിൽ കൈതവളപ്പിൽ, എൻ. കെ കിഷോർ, എ .യു ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.