 
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ മാവിൻ തറ തകർന്ന നിലയിൽ. ക്ഷേത്രത്തിന് മുന്നിൽ ക്ലോക്ക് റൂമിന്റെയും കംഫർട്ട് സ്റ്റേഷന്റെയും സമീപത്തുള്ള തറയാണ് പൊട്ടി പൊളിഞ്ഞത്. ക്ലോക്ക് റൂമിലേയ്ക്കും കംഫർട്ട് സ്റ്റേഷനിലേയ്ക്കും വരുന്ന ഭക്തർ വിശ്രമിക്കാനിരിക്കുന്നത് ഇതിന് സമീപമാണ്. മാവിന്റെ തറ ഇടിഞ്ഞ് വിഴാറായ നിലയിലാണ്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുള്ളതായി ഭക്തർ പറയുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ ഈ ഭാഗത്ത് ഭക്തരുടെ തിരക്കും അനുഭവപ്പെടുന്നുണ്ട്. ക്ഷേത്രത്തിന് മുന്നിലെ മാവിൻ തറ അപകട ഭീഷണി ഉയർത്തിയിട്ടും ഇത് ശരിയാക്കാൻ ദേവസ്വം നടപടി തുടങ്ങാത്തത് ഭക്തരിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിയന്തിരമായി ഈ തറ പൊളിച്ചു കളയുകയോ പുതുക്കി നിർമ്മിക്കുകയോ വേണമെന്ന് ഭക്തർ ആവശ്യപ്പെടുന്നു.