ചേലക്കര: ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻപള്ളി പെരുന്നാളിന് കൊടിയേറി. ഫാദർ കുര്യാക്കോസ് വൈദ്യൻ പറമ്പിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. ചടങ്ങിൽ വച്ച് പെരുന്നാൾ സപ്ലിമെന്റ് പ്രകാശനവും നടന്നു. പള്ളി ട്രസ്റ്റി പി.വി.ഷാജൻ, സെക്രട്ടറി സി.സി. ജോൺസൺ, പെരുന്നാൾ കമ്മിറ്റി കൺവീനർ പി.വി. ബാബു, സെക്രട്ടറി സുനോജ് കുര്യാക്കോസ്, ഖജാൻജി ഇ. എം. ജോർജ്, പബ്ലിസിറ്റി കൺവീനർ മനേഷ് വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. പെരുന്നാളിന് തൃശൂർ ഭദ്രസനാധിപൻ കുര്യാക്കോസ് മോർ ക്‌ളീമീസ് മെത്രാപോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ഡിസംബർ 1, 2, 3, 4 തീയതികളിലാണ് പെരുന്നാൾ ആഘോഷം.