തൃശൂർ: കോൾ നിലങ്ങളുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കൂടുതൽ മനസിലാക്കാനായി വിദ്യാർത്ഥികളെത്തി. കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് ഒഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് പഠിക്കുന്ന 45 ഓളം വിദ്യാർത്ഥികളാണ് കോളിനെക്കുറിച്ച് അടുത്തറിയാൻ പുള്ള് കോൾപ്പാടത്തേയ്ക്ക് നടത്തം സംഘടിപ്പിച്ചത്. കോൾ ബേഡേഴ്‌സ് കളക്ടീവ് കൂട്ടായ്മയിലെ കെ.എസ്.സുബിൻ, നിരഞ്ജന, മനോജ് കരിങ്ങാമഠത്തിൽ എന്നിവർ കോൾ ആവാസവ്യവസ്ഥയെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും സംസാരിച്ചു.