കയ്പമംഗലം: ചെന്ത്രാപ്പിന്നി- ചാമക്കാല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചാമക്കാല ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിൽ പ്രതിഷേധ സമരം നടത്തി. മുസ്‌ലിം ലീഗ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ചാമക്കാല ശാഖാ പ്രസിഡന്റ് പി.കെ. ഹംസ അദ്ധ്യക്ഷനായി. പി.കെ. മുഹമ്മദാലി ഹാജി, പി.എ. മൊയ്തു, സലിം പുറക്കുളം, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പി.എം. നൗഷാദ്, പി.കെ. ഷംസുദ്ദീൻ, വി.എം. സൈഫുദ്ദീൻ, ഹുസൈൻ പടിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.