ചെറുതുരുത്തി: തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ മുള്ളൂർക്കര എൽ.പി സ്‌കൂളിന് സമീപം മരം കയറ്റിപ്പോകുകയായിരുന്ന ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചു കയറി എട്ടു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തിരുവല്ലയിലേക്ക് തീർത്ഥാടന യാത്ര പോവുകയായിരുന്ന വഴിക്കടവ് സ്വദേശികളായ പറത്തോട്ടിങ്ങൽ സദാശിവൻ(67), സുശീല (58), നിത്യ (41), മോഹനൻ (49), വിജയമ്മ (60), സാവിത്രി (52), രാജി (45), അഞ്ജു (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. അപകടത്തിൽ ട്രാവലർ മുൻവശം തകർന്നു. 16 ഓളം പേരുണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.