കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ യൂണിയനിൽ എസ്.എൻ.പി.സി സമിതി നിലവിൽ വന്നു. ജില്ലയിലെ 11 യൂണിയനുകളിൽ ഇതോടെ കമ്മിറ്റികൾ നിലവിൽ വന്നു. ഡിസംബർ 13ന് തൃശൂരിൽ നടക്കുന്ന ജില്ലാ കൺവെൻഷൻ വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എസ്.എൻ.പി.സി കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ സംഘടനാ സന്ദേശം നൽകി. യോഗം കൗൺസിലർ ബേബിറാം, എസ്.എൻ.പി.സി വൈസ് പ്രസിഡന്റ് ഉമേശ്വരൻ പുന്നുരുന്നി, ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡോ. ഷിബു പണ്ടാല എന്നിവർ സംസാരിച്ചു. ഇ.പി. രാജു (ചെയർമാൻ), ഷിയാ വിക്രമാദിത്യൻ (കൺവീനർ), കെ.പി. രഘു (ജില്ലാ കമ്മിറ്റി പ്രതിനിധി) എന്നിവർ ഉൾപ്പടെ 15 അംഗ യൂണിയൻ സമിതിയെ തിരഞ്ഞെടുത്തു.