1

തൃശൂർ : ലെൻസ്‌ഫെഡ് ജില്ലാ കൺവെൻഷൻ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.വി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ മുഖ്യാതിഥിയായി. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ബി.അനിൽകുമാർ, കെ.എസ്.ഹാരിഷ്, ആശിഷ് ജേക്കബ്, നിമൽ.ടി.സി, പോൾ ജോർജ്, സുഹാസ് ഡി.കോലഴി, വി.യു.സുമേഷ്, ജുനിഷ ജിനോജ്, പി.വി.വിനോദ് എന്നിവർ സംസാരിച്ചു. നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം മൂലമുണ്ടാകുന്ന അനിയന്ത്രിത വിലക്കയറ്റം, സോഫ്‌റ്റ് വെയറുകളുടെ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തുടങ്ങിയവ പ്രമേയങ്ങളിലൂടെ കൺവെൻഷൻ ആവശ്യപ്പെട്ടു. ടി.സി.ജോർജ്, സി.കെ.തോമസ്, ടി.എസ്.ബിജു, സജിൻ വെന്നിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.