
തൃശൂർ: മൂന്നുവർഷ ബിരുദത്തിന്റെ കുഴപ്പം ബോദ്ധ്യപ്പെടുത്താതെ, നാലുവർഷ ബിരുദം ആരംഭിക്കാനാകുമോയെന്നും അതിനുള്ള ഉത്തരം സർവകലാശാലകളോ ഉന്നതവിദ്യാഭ്യാസ കൗൺസിലോ ഇതുവരെ തന്നിട്ടില്ലെന്നും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.രാജേഷ് കോമത്ത്. അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി തൃശൂർ ചാപ്റ്റർ സംഘടിപ്പിച്ച 'നാലുവർഷ ബിരുദവും ദേശീയ വിദ്യാഭ്യാസനയവു'മെന്ന സംവാദത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.നാരായൺ മോഡേറ്ററായി. എം.ഷാജർഖാൻ, എം.കെ.ഷഹസാദ്, പ്രൊഫ.ജോൺ തോമസ്, ജെയിംസ് മുട്ടിക്കൽ, മുഹ്‌സിൻ പാടൂർ, മനുപ്രകാശ്, ഡോ.എം.പ്രദീപൻ, പി.എൽ.ജോമി, അബ്ദുൽ നവാസ് തുടങ്ങിയവർ സംസാരിച്ചു.