
തൃശൂർ : സ്‌പോർട്‌സ് വെയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂർ അശോക ഇന്നിൽ നടത്തും. രാവിലെ ഒമ്പതരയ്ക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോസ് പോൾ അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി നിർവഹിക്കും.
എസ്.എം.എ ബുള്ളറ്റിൻ ഐ.എം.വിജയൻ പ്രകാശനം ചെയ്യും. ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നടത്തും. കേരള ക്രിക്കറ്റ് ടീം മുൻ കോച്ച് പി.ബാലചന്ദ്രൻ, ഡോ.പിറ്റർ ലീഹാൻസ്, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ജോസഫ് ചാക്കോ, സതീഷ് പിള്ള, കെ.എം.ലോഹി എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജോസ് പോൾ, ജനറൽ സെക്രട്ടറി ഉമർ ലാല എന്നിവർ പങ്കെടുത്തു.