1

തൃശൂർ : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ' തോൽപ്പിച്ചാൽ നിലവാരം കൂടുമോ ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് ഇന്നും നാളെയും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സാർവത്രിക വിദ്യാഭ്യാസത്തിന്റെ അന്ത:സത്തയെ ചോർത്തിക്കളയുന്ന തരത്തിലുള്ള നടപടികൾ അടുത്ത കാലത്തായി നടന്നുവരികയാണ്. മിനിമം മാർക്ക് മുപ്പത് ശതമാനമാക്കണമെന്ന സർക്കാർ ഉത്തരവ് ശരിയല്ല. രണ്ട് വാഹനങ്ങളിലായി നടക്കുന്ന ജാഥയ്ക്ക് ഇന്ന് രാവിലെ ഒമ്പതിന് പഴയന്നൂരിലും 9.30 ന് ചേലക്കരയിലും സ്വീകരണം നൽകും. നാളെ കൂർക്കഞ്ചേരി, താണിക്കുടം എന്നിവിടങ്ങളിൽ നിന്നാരംഭിക്കും. ഡോ.കാവുമ്പായി ബാലകൃഷ്ണൻ, അഡ്വ.ടി.വി.രാജു, ഡോ.കെ.കെ.അബ്ദുളള, സി.കെ.ബേബി, ടി.എസ്.സജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.